മലയാറ്റൂർ തീർഥാടനത്തിന് എത്തിയ രണ്ടുപേർ പുഴയിൽ മുങ്ങിമരിച്ചു

പള്ളിക്ക് സമീപമുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് മുങ്ങി മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 

കൊച്ചി : മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയ രണ്ടുപേർ മുങ്ങി മരിച്ചു. ഊട്ടിയിൽ നിന്നുള്ള മണികണ്ഠൻ, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പള്ളിക്ക് സമീപമുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് മുങ്ങി മരിച്ചത്. രാവിലെ വൈപ്പിൻ സ്വദേശിയും മുങ്ങി മരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com