
തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിൽ എംപിയെയും വിമർശിച്ച് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ വിമർശനം. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്നായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രാഹുലിനെതിരേ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോഴും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഷാഫി പറമ്പിൽ സ്വീകരിച്ചതെന്ന് വിമർശനമുണ്ടായിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇരുവരെയും വിമർശിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം രാഹുലിനെ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.