കിഫ്ബിയിൽ സമഗ്ര മാറ്റത്തിന് സർക്കാർ; നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും

കിഫ്ബി നേരിട്ട് നിയമിച്ച 400 കരാർ ജീവനക്കാരെയാണ്. 50 ലധികം ജീവനക്കാരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്
udf goverment to restructure kiifb

കിഫ്ബിയിൽ സമഗ്ര മാറ്റത്തിന് സർക്കാർ; നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും

Updated on

തിരുവനന്തപുരം: കിഫ്ബിയിൽ സമഗ്ര മാറ്റത്തിന് യുഡിഎഫ് സർക്കാർ. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് നീക്കം. പ്രവർത്തന ഘടന പുനപരിശോധിക്കാനും വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കാനും തീരുമാനമുണ്ട്.

കിഫ്ബി നേരിട്ട് നിയമിച്ച 400 കരാർ ജീവനക്കാരെയാണ്. 50 ലധികം ജീവനക്കാരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. ടെക്നിക്കൽ റിസോഴ്സ് സെന്‍ററിൽ അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും, ചിലർക്ക് കിഫ്ബിയിൽ നിന്നും കിഫ്കോണിൽ നിന്നും ശമ്പളം ലഭിക്കുന്നുണ്ട്.

ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കാനാണ് നീക്കം. സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കും. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് സമ്പൂർണമാറ്റത്തിന് പുതിയ സർക്കാർ ഒരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com