കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സതീശൻ സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

രോഗബാധയെ തുടർന്ന് വരുമാന സ്രോതസ് നഷ്ടമായ ബിപിഎൽ കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക
Satheesan government provides financial aid to families of those who lost their lives to COVID-19

വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി യുഡിഎഫ് നേതൃത്വത്തിലുള്ള സതീശൻ സർക്കാർ. രോഗബാധയെ തുടർന്ന് വരുമാന സ്രോതസ് നഷ്ടമായ ബിപിഎൽ കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുന്നത്. പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കും.

കോഴിക്കോട്, എറണാകുളം, പത്തനംതിട്ട എന്നിങ്ങനെ മൂന്നു ജില്ലകളിലെ കലക്റ്റർമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ‍്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 9.96 കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com