സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ

16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും 7 അംഗങ്ങളും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്.
UDF in power in Avinissery panchayat adopted by Suresh Gopi

സുരേഷ് ഗോപി

File photo

Updated on

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ അധികാരത്തിലേറി യുഡിഎഫ് പ്രസിഡന്‍റ്. നറുക്കെടുപ്പിലൂടെ യുഡിഎഫ് പ്രതിനിധിയായ റോസിലി ജോയാണ് ആണ് പ്രസിഡന്‍റായി അധികാരത്തിലേറിയത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും 7 അംഗങ്ങളും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്.

2020ൽ ആറ് സീറ്റുകളുമായി ബിജെപിയാണ് അധികാരത്തിലേറിയിരുന്നത്.

എന്നാൽ ഇത്തവണ ടോസിൽ വിജയം യുഡിഎഫിനെ കടാക്ഷിച്ചതോടെ പത്ത് വർഷത്തിനു ശേഷം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലേറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com