മദ്യനയം പഠിക്കാൻ യുഡിഎഫ് ഉപസമിതി; കൺവീനർ കെ. ശിവദാസൻ നായർ

എക്സൈസ് വകുപ്പ് തയാറാക്കിയ കരട് മദ്യനയം വിശദമായി പരിശോധിച്ച ശേഷം സമിതി നിയമപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും
udf sub committee liquor policy k sivadasan nair convenor

കെ. ശിവദാസൻ നായർ

Updated on: 

തിരുവനന്തപുരം: മദ്യനയം ചർച്ച ചെയ്ത് റിപ്പോർ‌ട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് സമിതി കൺവീനർ. പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി.എ. അജീർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി പ്രഖ്യാപിച്ചത്.

എക്സൈസ് വകുപ്പ് തയാറാക്കിയ കരട് മദ്യനയം വിശദമായി പരിശോധിച്ച ശേഷം സമിതി നിയമപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും. അതിന് ശേഷമാവും അന്തിമ തീരുമാനത്തിലേക്ക് കടക്കുക. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിപണനവും ഉപയോഗവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഉപസമിതിയുടെ പ്രധാന അജണ്ട.

ബാർ ലൈസൻസ്, ബാറുകളുടെ പ്രവർത്തന സമയം എന്നിവയും സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കുംസർക്കാരിന്‍റെ അന്തിമ തീരുമാനം വരിക.