സ്ത്രീ വിരുദ്ധ പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ

തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചത്
സ്ത്രീ വിരുദ്ധ പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.

നേരത്തെ ഉമർ ഫൈസിയുടെ പരാമർശത്തിൽ വു.പി. സുഹ്റ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിലായിരുന്നു വി.പി. സുഹ്റ പ്രതിഷേധിച്ചത്. പരിപാടിയിൽ അഥിതിയായിരുന്ന വി.പി. സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്‍റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്‍റ് വി.പി. സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി.പി. സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചത്. അതിനിടെയാണ് പിടിഎ പ്രസിഡന്‍റ് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി.പി. സുഹ്റ പറഞ്ഞിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരേ പരാതി നൽകി വി.പി. സുഹ്റ
തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com