സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗം; യുവതി ജീവനൊടുക്കി

വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Amritha

അമൃത

Updated on: 

കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ഊരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. പരേതയായ ലക്ഷ്മിയുടെ മകൾ അമൃതയെ (19) ആണ് വീടിന് അര കിലോമീറ്റർ അകലെ മറ്റൊരു പുരയിടത്തിലെ കൊക്കോ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച അമൃതയെ കാണാതായെന്ന് പറഞ്ഞ് ബന്ധുക്കൾ കുട്ടംപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിലുള്ള മനോവിഷമം മൂലമാണ് അമൃത ജീവനൊടുക്കിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അമ്മയുടെ മരണശേഷം മുത്തശി ദേവയാനിയുടെ സംരക്ഷണത്തിലായിരുന്നു അമൃത. സഹോദരൻ: വിജയ്. സംസ്കാരം ഊരിലെ ശ്മശാനത്തിൽ നടത്തി.