ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കുർബാനയ്ക്കിടെയാണ് ഫാദർ വട്ടോളി രാജി പ്രഖ്യാപിച്ചത്.
Unified mass raw, Father Vattoli resigns

ഫാ. അഗസ്റ്റിൻ വട്ടോളി

Updated on

കൊച്ചി: ഏകീകൃത കുർബാന തർക്കത്തെത്തുടർന്ന് കടമക്കുടി സെന്‍റ് അഗസ്റ്റിൻസ് ഇടവക വികാരി സ്ഥാനം രാജി വച്ച് ഫാദർ അഗസ്റ്റിൻ വട്ടോളി. ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദം ഉയരുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് ഫാദർ വട്ടോളി വ്യക്തമാക്കിയിരിക്കുന്നത്. ജനാഭിമുഖ കുർബാന ചൊല്ലാൻ അനുമതി ലഭിക്കുമ്പോൾ ഇടവക വികാരി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്നും അന്ന് രാജി പിൻവലിക്കാനുള്ള അപേക്ഷ നൽകുമെന്നും ഫാദർ പറയുന്നു.

കുർബാനയ്ക്കിടെയാണ് ഫാദർ വട്ടോളി രാജി പ്രഖ്യാപിച്ചത്. ആദ്യമായാണ് കുർബാന തർക്കത്തിൽ ഇത്തരമൊരു നടപടിക്ക് സഭ സാക്ഷിയാകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com