

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്‍റെ ബില്ലിന് അംഗീകാരമില്ല
representative image
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ കേരളത്തിന്‍റെ ബില്ലിന് അംഗീകാരമില്ല. മനുഷ്യ - വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകളുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. ലോക്സഭയിൽ കോൺഗ്രസ് എംപി അടൂർ പ്രകാശിന്‍റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വന്യജീവി ആക്രമണങ്ങളും സംഘർഷങ്ങളും തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും നടപടികൾ സംബന്ധിച്ച് സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്നും പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു.
വന്യജീവി ആക്രമണം തടയാനായി 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് 2024 ലാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവച്ച് കൊല്ലുന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം മുന്നോട്ട് വച്ചത്.