കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും നടക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി

മാറി മാറി വരുന്ന എൽഡിഎഫ്- യുഡിഎഫ് ഭരണത്തിൽ കേരളം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു
union minister Shobha Karandlaje controversial remark

ശോഭ കരന്തലജെ

Updated on

എറണാകുളം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ. സംസ്ഥാനത്ത് ലവ് ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും നടക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

മാറി മാറി വരുന്ന എൽഡിഎഫ്- യുഡിഎഫ് ഭരണത്തിൽ കേരളം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭയം മൂലം ഹിന്ദുക്കളും ക്രിസ്ത‍്യാനികളും കേരളത്തിൽ നിന്ന് പലായനം ചെയ്യുന്ന സ്ഥിതിയുണ്ടെന്നും വിദ‍്യാഭ‍്യാസത്തിനും തെഴിലിനും വേണ്ടി കേരളത്തിലെ യുവാക്കൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം പരിഹരിക്കാൻ ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്നാണ് ശോഭ കരന്തലജെ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com