പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ്: അപ്പീലുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ

വാഹന രജിസ്ട്രേഷൻ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
സുരേഷ് ഗോപി
സുരേഷ് ഗോപിFile

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. വാഹന രജിസ്ട്രേഷൻ കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി 30 ലക്ഷം രൂപ വരെ വെട്ടിച്ചുവെന്നാണ് കേസ്.

Trending

No stories found.

Latest News

No stories found.