കൊരട്ടിമുത്തിയെ വണങ്ങി പൂവൻകുല സമർപ്പിച്ച് സുരേഷ് ഗോപി|Video

പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു.
union minister suresh gopi visits koratty muthy church
കൊരട്ടിമുത്തിയെ വണങ്ങി പൂവൻകുല സമർപ്പിച്ച് സുരേഷ് ഗോപി
Updated on

ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊരട്ടി മുത്തിയുടെ പ്രധാന വഴിപാടായ പൂവൻ കുല മുത്തിക്ക് സമർപ്പിച്ച ശേഷം മുട്ടിലിഴഞ്ഞ് പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് സുരേഷ് ഗോപി മടങ്ങിയത്. പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോൺസൺ കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു.

ബി ജെ പി മണ്ഡലം പ്രസിഡന്‍റ് സജീവ് പള്ളത്ത് , ജനറൽ സെക്രട്ടറി ടി.എസ്. മുകേഷ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി.സിജു, പ്രസാദ് ടി.ഡി. ബിജു വട്ടലായി, സി.ടി. ജെയ്ജു എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വികാരി ജോൺ സൺ കക്കാട് മുത്തിയുടെ രൂപവും മോതിരവും സുരേഷ് ഗോപിക്ക് സമ്മാനമായി നൽകി.

ട്രസ്റ്റിമാരായ ജോഫിൻ ആലപ്പാട്ട്, ജൂലിയസ് വെളിയത്തും സന്നിഹിതരായിരുന്നു. സേവ് കൊരട്ടിയും, മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് കൊരട്ടിയിലെ ദേശീയ പാത അടിപ്പാത നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഗതാഗതപ്രശ്നത്തിനും പരിഹാരം വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com