ഭൂമി കൈയേറ്റക്കേസ്: ഹാജരാകാന്‍ കുഴൽനാടൻ സാവകാശം തേടി

മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാല്‍ ഭൂമിയിലെ ക്രയവിക്രയങ്ങളില്‍ ക്രമക്കേടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
മാത്യു കുഴൽനാടൻ
മാത്യു കുഴൽനാടൻ

ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയേറിയ കേസില്‍ ഹിയറിങ്ങിനു ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം അപേക്ഷ നല്‍കി. ഒരു മാസത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി ജാഥയും യോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. ഇതു പരിഗണിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാല്‍ ഭൂമിയിലെ ക്രയവിക്രയങ്ങളില്‍ ക്രമക്കേടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ചിന്നക്കനാലില്‍ കുഴല്‍നാടന്‍റെ കൈവശമുള്ളതെന്ന ഗുരുതര കണ്ടെത്തലുകളാണ് വിജിലന്‍സ് പുറത്തുവിട്ടത്. ഭൂമി വില്‍പ്പന നടത്തരുതെന്ന് 2020ല്‍ ജില്ലാ കലക്റ്റർ ഉത്തരവിട്ടിരുന്നുവെന്നും പോക്കുവരവ് ചെയ്തതില്‍ ക്രമക്കേടുണ്ടെന്നും വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

കിഴ്ക്കാംതൂക്കായ സ്ഥലം അളക്കുമ്പോള്‍ അധികം ഉണ്ടാകുമെന്നാണു കുഴൽനാടൻ വിശദീകരിക്കുന്നത്. അത് വിരിവ് എന്നാണ് പറയുന്നത്. 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട.

ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. മുന്നോട്ട് വച്ച കാല് പിന്നോട്ട് വയ്ക്കില്ല. നിയമപരമായ കാര്യങ്ങളോട് സഹകരിക്കുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു. ആധാരത്തിലുളളതിനെക്കാള്‍ 50 സെന്‍റ് അധിക സര്‍ക്കാര്‍ ഭൂമി കൈവശം വച്ചെന്നതാണ് മാത്യു കുഴല്‍നാടനെതിരായ കേസ്. പുറമ്പോക്ക് കയ്യേറി മതില്‍ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. വാങ്ങിയ സ്ഥലത്തില്‍ കൂടുതലൊന്നും കൈവശമില്ലെന്നുമായിരുന്നു കുഴല്‍നാടന്‍റെ വിശദീകരണം.

Trending

No stories found.

Latest News

No stories found.