

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ, സെന്‍റർ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.അബേഷ് രഘുവരന്‍ യു.എസ്.ബ്യുറോ ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സിന്‍റെ ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അര്‍ഹനായി.
വാഷിംഗ്ടണ്‍ ഡി.സിയില്‍ ഡിസംബര്‍ 2 മുതല്‍ 23 വരെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ ക്വാഡ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക അറിവുകളുടെ കൈമാറ്റം, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.