"സർ കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പോ തരാം"; വള്ളത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ലെക്സ്

തിങ്കളാഴ്ച മൂന്നു മണിയോടെയാണ് മൂലം വള്ളംകളി ആരംഭിച്ചത്.
mocks the Chief Minister on the boat

"സർ കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പോ തരാം"; വള്ളത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ലെക്സ്

Updated on

കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് ഫ്ലെക്സ്. മൂലം വള്ളംകളിക്ക് പ്രാദേശിക അവധി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് കുട്ടനാട്ടുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പോ തരാം

എന്നെഴുതി, സതീശന്‍റെ ചിത്രവും പൂക്കി ഇമോജിയും ഉൾപ്പെടുത്തിയ ഫ്ലെക്സാണ് വള്ളങ്ങളിലൊന്നിൽ ഉയർത്തിപ്പിടിച്ചിരുന്നത്. തിങ്കളാഴ്ച മൂന്നു മണിയോടെയാണ് മൂലം വള്ളംകളി ആരംഭിച്ചത്.

വള്ളംകളി പ്രമാണിച്ച് കുട്ടനാട്ടിൽ പ്രാദേശിക അവധി വേണമെന്ന എംഎൽഎ റെജി ചെറിയാന്‍റെ ആവശ്യവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രതികരണവും വിവാദമായി മാറിയിരുന്നു. അവധി ലഭിക്കാത്തതിൽ സങ്കടമുണ്ടെന്നും മുഖ്യമന്ത്രി മനഃപൂർവം കുട്ടനാടിലെ അപമാനിച്ചുവെന്ന് ജനങ്ങൾ ചിന്തിക്കുന്നത് സ്വാഭാവികമാണെന്നും റെജിചെറിയാൻ എംഎൽഎ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com