

വി. ജോയി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും. സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. മേയ് 10ന് നടക്കാനിരിക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെന്‍റർ വി. ജോയിയുടെ പേര് നിർദേശിക്കും.
ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി ജില്ലയിലെ നേതാക്കളുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. എകെജി സെന്‍ററിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെത്തുടർന്നാണ് വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നേരത്തെ താത്കാലികമായി മാറ്റിയിരുന്നത്.