''വേണ്ടപ്പെട്ടവരുടെ വിശ്രമ ജീവിതം സുഖകരമാക്കാൻ മുഖ്യമന്ത്രി സാധാരണക്കാരെ പിഴിയുന്നു''

'പാവങ്ങളെ കുരുതി കൊടുത്താണ് പിണറായി വിജയന്‍റെ ഭരണം'
''വേണ്ടപ്പെട്ടവരുടെ വിശ്രമ ജീവിതം സുഖകരമാക്കാൻ മുഖ്യമന്ത്രി സാധാരണക്കാരെ പിഴിയുന്നു''

തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമ ജീവിതം സുഖകരമാക്കാൻ സാധാരണക്കാരായ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ. വി. തോമസിന് ശമ്പളത്തിനും അലവൻസിനും പുറമേ മാസം ഒരു ലക്ഷം രൂപ ഓണറേറിയം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

പാവങ്ങളെ കുരുതി കൊടുത്താണ് പിണറായി വിജയന്‍റെ ഭരണം. തിരുവനന്തപുരത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാ ജീവനക്കാരൻ മരിച്ച സംഭവമടക്കം സർക്കാരിന്‍റെ അനാസ്ഥയുടെ ഉദാഹരണങ്ങളാണ്.കെട്ടിടത്തിന് അഗ്നിരക്ഷാ വിഭാഗത്തിന്‍റെ അനുമതി ഉണ്ടായിരുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് അബദ്ധം പറ്റിയതാണ്. അവർ അത് തിരുത്തുന്ന കാലം വിദൂരമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com