നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ഇടപെടലിലൂടെയെന്ന് വി. മുരളീധരൻ

നിമിഷപ്രിയയുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ‍്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു
v. muraleedharan says nimishapriya execution postponed due to intervention of ministry of external affairs

V. Muraleedharan

Updated on

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടി വച്ചത് വിദേശകാര‍്യമന്ത്രാലയത്തിന്‍റെ ഇടപെടൽ മൂലമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ.

വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ‍്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ അനവധി സങ്കീർണതകളുണ്ടെന്നും അദ്ദേഹം പ്രതരികരിച്ചു.

v. muraleedharan says nimishapriya execution postponed due to intervention of ministry of external affairs
നിമിഷപ്രിയയുടെ മോചനം; ചർച്ച നടത്തി കാന്തപുരം

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതിനിടെ നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ഒത്തുതീർപ്പിനുമില്ലെന്നും വ‍്യക്തമാക്കി സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടുപോകുമെന്നും ദയാധനം സ്വീകരിക്കില്ലെന്നും കാലതാമസം തങ്ങളുടെ മനസ് മാറ്റില്ലെന്നും സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

എന്നാൽ നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് അഭിപ്രായമുണ്ട് തലാലിന്‍റെ കുടുംബത്തിലുള്ള ചിലർക്ക്. ഈ സാഹചര‍്യത്തിൽ സഹോദരനെ അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമം തുടരുകയാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com