ഗവർണറുടെ പ്രതിഷേധം: റോഡ് ഷോയെന്ന് വി. ശിവൻകുട്ടി, പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

ഇങ്ങനെ ഒരു ഗവർണറെ സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
വി. ശിവൻകുട്ടി
വി. ശിവൻകുട്ടി
Updated on

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബോധപൂർവം റോഡ് ഷോ നടത്തുകയാണെന്ന് വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. നിരന്തരമായി ഉത്തരവാദിത്വം ലംഘിക്കുന്നുവെന്ന് നിലമേൽ സംഭവത്തിലൂടെ അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷ അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. എന്നിട്ടും ബോധപൂർവം പ്രശ്നമുണ്ടാക്കുകയാണ്. മാധ്യമങ്ങൾ ഉള്ളതു കൊണ്ടു മാത്രമാണ് അദ്ദേഹം റോഡിൽ കുത്തിയിരുന്നത്. ഇങ്ങനെ ഒരു ഗവർണറെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ഇങ്ങനെ ഒരു ഗവർണറെ സംസ്ഥാനത്തിന് ആവശ്യമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ദ്രോഹമല്ലാത്ത ഇതു വരെ സംസ്ഥാനത്തിനായി ഒരു ഉപകാരവും അദ്ദേഹം ചെയ്തിട്ടില്ലെന്നും ഗോപകുമാർ പറഞ്ഞു.

അതേ സമയം ഗവർണറുടെ പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി ചിരി മാത്രമാണ് മറുപടിയായി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com