പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

വെള്ളിയാഴ്ചയാണ് സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെക്കുന്നത്
v. surendran pillai returns to rjd

പോയ പോലെ തിരിച്ചെത്തി, രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

Updated on

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു. വെള്ളിയാഴ്ചയാണ് സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്ന് രാജിവെക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് തിരിച്ചുപോക്ക്.

സ്ഥാനാർഥിത്വത്തിനായി പല മുന്നണികളേയും സുരേന്ദ്രൻ പിള്ള സമീപിച്ചതായാണ് വിവരം. എൽഡിഎഫ് സ്വതന്ത്ര്യനായി മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും ജനാധിപത്യ കേരള കോൺഗ്രസും ആന്‍റണി രാജുവും ഇതിനെ എതിർത്തു. ബിജെപിയെ സമീപിച്ചിരുന്നെങ്കിലും കരമന ജയന് സീറ്റ് കൊടുക്കാനുള്ള തീരുമാനത്തിൽ മണ്ഡലം കമ്മിറ്റി ഉറച്ചു നിൽക്കുകയായിരുന്നു.

അതിനിടെ സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി പിൻവലിച്ചത് എന്നാണ് സുരേന്ദ്രൻപിള്ളയുടെ വാദം. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com