തിരുവോണം ബമ്പർ ലോട്ടറി; 30 കോടി നേടി TL 360615

പൂജാ ബമ്പർ ലോട്ടറിയുടെ പ്രകാശനവും നിർവഹിച്ചു.
Thiruvonam Bumper Lottery: Who is the lucky winner?

തിരുവോണം ബമ്പർ ലോട്ടറി; 30 കോടി നേടി TL 360615

Updated on: 

തിരുവനന്തപുരം: മുപ്പതു കോടി രൂപയുടെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം സ്വന്തമാക്കി ‌TL 360615 എന്ന നമ്പർ. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. പൂജാ ബമ്പർ ലോട്ടറിയുടെ പ്രകാശനവും നിർവഹിച്ചു. ഇത്തവണ റെക്കോഡ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വർഷം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും ബമ്പർ വാങ്ങിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റിന്‍റെ വില. ടിക്കറ്റ് വിൽപ്പനയിലൂടെ 450 കോടി രൂപയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

ആദ്യം ട്രയൽ ആയിരിക്കും നടക്കുക. അതിനു ശേഷമായിരിക്കും യഥാർഥ നറുക്കെടുപ്പ് നടത്തുക.

logo
Metro Vaartha
www.metrovaartha.com