

കീർത്തന
കോഴിക്കോട്: വടകര അധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് കീർത്തനയ്ക്ക് ജാമ്യം അനുവദിച്ചത്. ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും 5000 രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗം വാദം.
ലഹരി സംഘവുമായി പ്രതിക്ക് നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ പ്രതികളിലേക്ക് എത്താനും തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഇത് തള്ളി കോടതി കീർത്തനയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജൂലൈയിലാണ് ലഹരി ഇടപട് കേസിൽ കീർത്തന ഉൾപ്പെടെ 3 അധ്യാപകർ അറസ്റ്റിലായത്. കീർത്തനയ്ക്ക് പുറമേ കാവ്യ, നീഷ്മ എന്നിവരാണ് അറസ്റ്റിലായിരുന്നത്. മറ്റ് 2 പേർ ഇപ്പോഴും ജയിലിലാണ്.