8 വർഷം മുൻപ് സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം; മുകേഷിനെതിരേ വടക്കാഞ്ചേരിയിലും കേസ്

മുകേഷ് നായകനായ നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം
mukesh MLA
മുകേഷ്
Updated on

തൃശൂർ: നടനും എംഎൽഎയുമായ മുകേഷിനെതിരേ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി കൈമാറിയത്. എട്ടു വർഷങ്ങൾക്കു മുൻപ് വടക്കാഞ്ചേരി എങ്കക്കാട് പ്രദേശത്ത് ഷൂട്ടിങ് നടക്കുന്നതിനിടെ സ്വകാര്യ ഹോട്ടലിൽ വച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

മുകേഷ് നായകനായ നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണം നടത്തുക. നിലവിൽ മുകേഷിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്നും അവരാരും രാജി വച്ചിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com