'വാഹൻ' പണിമുടക്കിൽ തന്നെ, ആർടി ഓഫിസ് നിശ്ചലം

വാഹന സംബന്ധമായ സേവനങ്ങൾക്കും ലൈസൻസിനും ഒക്കെ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ ഉടമകളും അപേക്ഷകരും വലയുകയാണ്.
'Vahansarathi software malfunction, RT office at a standstill

'വാഹൻ' പണിമുടക്കിൽ തന്നെ, ആർടി ഓഫിസ് നിശ്ചലം

Updated on

കൊച്ചി: വാഹൻ-സാരഥി സോഫ്റ്റ്‌വേർ തുടർച്ചയായി തകരാറിലായതോടെ താളം തെറ്റി മോട്ടോർവാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം. കഴിഞ്ഞ ആറു ദിവസമായി സോഫ്റ്റ‌്‌വേർ പണിമുടക്കിലാണ്. വാഹന സംബന്ധമായ സേവനങ്ങൾക്കും ലൈസൻസിനും ഒക്കെ അപേക്ഷ സമർപ്പിക്കാൻ കഴിയാതെ ഉടമകളും അപേക്ഷകരും വലയുകയാണ്. തകരാറുകൾ രാജാവ് വ്യാപകമാണെന്നും ഉടൻതന്നെ പരിഹരിക്കപ്പെടുമെന്നും കേന്ദ്രസർക്കാരിൽ നിന്ന് മുന്നറിയിപ്പുകൾ ലഭിച്ചു എങ്കിലും ഇതുവരെ കൃത്യമായി ഒരു പരിഹാരവും ഉണ്ടായിട്ടില്ല. സാരഥി സേവനം മുടങ്ങിയതിനെ തുടർന്ന് ഓഫീസ് പ്രവർത്തനം പൂർണമായും സ്തംഭി ച്ചിരിക്കുകയാണ്.

രജിസ്ട്രേഷൻ, ഫിറ്റ്നസ് തുടങ്ങിയവയുടെ കാലാവധി തീരുന്ന വാഹന ഉടമകൾക്ക് സോഫ്റ്റ്‌വെയർ തകരാറുകാരനും ഫീസ് അടക്കാൻ കഴിയാത്തതിനാൽ വലിയ തുക തന്നെ പിഴയായി നൽകേണ്ട സാഹചര്യമാണിപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യവും നടപ്പിലായിട്ടില്ല.

ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ നികുതിപ്പിരിവു തടഞ്ഞതടക്കം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗ തമന്ത്രാലയത്തെ അറിയിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജുവിന്‍റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനാണ് തീര‌ുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com