കോളെജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന്

വൈക്കത്ത് ഇരുചക്രവാഹനം പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു
വൈക്കത്ത് വാഹനാപകടം

മുഹമ്മദ് ഇർഫാൻ

Updated on

വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ(20) ആണ് മരിച്ചത്. വൈക്കത്ത് നിന്ന് കോളേജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന വാഹനത്തിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്‍റ മകനാണ് ഇർഫാൻ.

logo
Metro Vaartha
www.metrovaartha.com