

എസ്. വളർമതി
file image
തിരുവനന്തപുരം: ആരോഗ‍്യനില മോശമായതിനെത്തുടർന്ന് എൽഎപിഎസ്ടി സമര സമിതി സെക്രട്ടറി എസ്. വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിക്കുന്നവർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ ഐസിയുവിലാണ് അവർ.
വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ‍്യവുമായി 18 ദിവസമായി സമരത്തിലാണ് വളർമതി അടക്കമുള്ളവർ. കഴിഞ്ഞ ദിവസം പൊലീസ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരപ്പന്തൽ പൊളിച്ചുമാറ്റിയിരുന്നു. ഇതിനിടെ വളർമതിയെ ബലമായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് ആശുപത്രിയിലെത്തിയ വളർമതി നിർബന്ധമായി ഡിസ്ചാർജ് വാങ്ങി സമരപ്പന്തലിലേക്ക് തിരിച്ചെത്തുകയായിരുന്നു. സിപിഎമ്മും സിജെപിയും കഴിഞ്ഞ ദിവസം എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.