വന്ദേ മാതരം പാടി, പക്ഷേ മുഴുവൻ ഇല്ല; തുടക്കത്തിലേ ലോക് ഭവനെ തള്ളി സർക്കാർ

പൊലീസ് ബാൻഡ് ആണ് വന്ദേമാതരം വായിച്ചത്.
Vande Mataram was sung, but not the whole song; Government rejected Lok Bhavan at the beginning

വന്ദേ മാതരം പാടി, പക്ഷേ മുഴുവനും പാടിയില്ല; തുടക്കത്തിലേ ലോക് ഭവനെ തള്ളി സർക്കാർ

Updated on

തിരുവനന്തപുരം: നയപ്രഖ്യാപന ദിനത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കണമെന്ന ലോക് ഭവൻ നിർദേശം അവഗണിച്ച് യുഡിഎഫ് സർക്കാർ. ഗവർണർ രാജേന്ദ്ര ആർലേക്കറിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് വന്ദേമാതരത്തിന്‍റെ ആദ്യഭാഗമായ ആറു വരികളുടെ ഈണം മാത്രം ബാൻഡിൽ വായിച്ച് നിർത്തുകയായിരുന്നു. പൊലീസ് ബാൻഡ് ആണ് വന്ദേമാതരം വായിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശപ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിക്കാതിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയന്ത്രിച്ചിരുന്നത് ലോക് ഭവനാണെന്നാണ് യുഡിഎഫിന്‍റെ വാദം. നിയമസഭയിൽ ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com