കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ്

മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായിരിക്കും കോഴിക്കോട്
Vatican decision kozhikod Archeparchy

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ്

Updated on

വത്തിക്കാൻ: കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ച് വത്തിക്കാൻ. മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായിരിക്കും കോഴിക്കോട്. സുൽത്താൻ പേട്ട് , കണ്ണൂർ രൂപതകൾ അതിരൂപതയ്ക്ക് കീഴിലായിരിക്കും. ബിഷപ്പായിരുന്ന ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി ഉയർത്തിയിട്ടുണ്ട്.

തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത്.

കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. 2012ലാണ് വർഗീസ് ചക്കാലക്കൽ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. സ്ഥാപിതമായി 102 വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com