വിട്ടുകൊടുക്കാതെ സിസ തോമസ്; കാലടി സർവകലാശാല വിദ്യർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരേ അപ്പീൽ നൽകി

സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്
VC Sisa Thomas has filed an appeal against decision revoke suspension of students

സിസ തോമസ്

Updated on: 

കൊച്ചി: കാലടി സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ ഫയൽ ചെയ്ത് വിസി സിസ തോമസ്. സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

അന്വേഷണ സമിതി റിപ്പോർട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളിയിട്ടും വീണ്ടും അപ്പീലുമായി മുന്നോട്ട് പോകുകയാണ് സർവകലാശാല. ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നീക്കം.

മൂന്ന് മാസത്തിലേറെ സുപ്രീം കോടതി വരെ നീണ്ടുനിന്ന സമരപോരാട്ടത്തിനും 22 ദിവസത്തെ നിരാഹാരത്തിനും ഒടുവിലാണ് കോടതിയിൽ നിന്ന് വിദ്യാർഥികൾക്ക് അനുകൂല വിധി വന്നത്. വിദ്യാർഥികളെ വിദ്യാർഥികളായി കാണണമെന്നും ശത്രുതാ മനോഭാവം വേണ്ടെന്നും കോടതി മുൻപ് വ്യക്തമാക്കിയിരുന്നു. 84 ദിവസത്തെ സസ്പെൻഷൻ തന്നെ വലിയ ശിക്ഷ‍യാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം തകർക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.