രാജ്യത്തെ മുഴുവൻ മൂല്യങ്ങളെയും ബലികഴിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്: വി ഡി സതീശൻ

കര്‍ഷകരേയും യുവാക്കളേയും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു
രാജ്യത്തെ മുഴുവൻ മൂല്യങ്ങളെയും ബലികഴിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്: വി ഡി സതീശൻ
Updated on

കോതമംഗലം: കഠിന പ്രയത്‌നത്താല്‍ പതിറ്റാണ്ടുകള്‍ കൊണ്ട്‌ നാം കെട്ടിപ്പെടുത്ത രാജ്യത്തെ മുഴുവന്‍ മൂല്യങ്ങളേയും ബലികഴിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നെല്ലിക്കുഴിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശന്‍. കര്‍ഷകരേയും യുവാക്കളേയും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെ കൊള്ളയടിക്കുന്ന സർക്കാറായി പിണറായി സർക്കാർ മാറി. എ ഐ ക്യാമറ പോലെ പൊതു ജനത്തിന്റെ പണം കൊള്ളയടിക്കുക എന്ന ഏക ലക്ഷ്യം മാത്രമാണ് എൽഡിഎഫ് സർക്കാരി നുള്ളതെന്ന് അദ്ദേഹം ചൂണ്ടി കാട്ടി. യുഡിഎഫ് ചെയര്‍മാര്‍ ഷിബു തെക്കുംപുറം അധ്യക്ഷനായി.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ജെയ്‌സണ്‍ ജോസഫ്, എസ്. അശോകന്‍, ജോയി വെട്ടിക്കുഴി, കെ.പി ബാബു, ഷെമീര്‍ പനയ്ക്കല്‍, ബാബു ഏലിയാസ്, കെ.എം അബ്ദുള്‍കരീം, പി.കെ മൊയ്തു, ഇബ്രാഹിം കവലയില്‍, അബു മൊയ്തീന്‍, എം.എസ് എല്‍ദോസ്, എബി എബ്രാഹം, അലി പടിഞ്ഞാറേച്ചാലി, പരീത് പട്ടന്മാവുടി, കെ.എം കുഞ്ഞുബാവ, കെ.എം ആസാദ്, ജോമി തെക്കേക്കര, സി.കെ സത്യന്‍, എം.എം അബ്ദുള്‍കരീം, എം.എ കരീം, മാത്യു ജോസഫ്, ആന്റണി പാലക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com