''ഞാൻ പറഞ്ഞാലുടൻ മോദി ഫോണെടുത്ത് ഇഡിയെ വിളിച്ച് പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ‌ പറയുമോ?'' എന്തൊക്കെ തമാശകളാണിതെന്ന് സതീശൻ

നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്
vd satheesan against ed raid against pinarayi vijayan home
vd satheesan

file image

Updated on

തിരുവനന്തപുരം: ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡി റെയ്ഡിൽ സംസ്ഥാന സർക്കാരിന് റോളില്ല. സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല. എന്നിട്ടും ആഭ്യന്തര മന്ത്രിയുടെ കൃത്യമായ ഇടപെടലിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആദ്യം തന്നെ എത്തി കുറ്റം പറഞ്ഞത് രാഹുൽ ഗാന്ധിയെ ആണ്. രാഹുൽ ഗാന്ധി പരിശോധിക്കാൻ വന്നവരുടെ വാഹനം തകർത്തിട്ടില്ല. 55 മണിക്കൂറാണ് ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇരുന്ന് കൊടുത്തത്.

നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം സതീശൻ പരിസഹിച്ച് തള്ളി. ആദ്യമായാണ് മോദിയെ കാണുമ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവിന്‍റെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ എന്നായിരുന്നു പരിഹാസം.

സംസ്ഥാന സർക്കാരിന് ഇതിൽ റോളില്ല. ക്രമസമാധാന ലംഘനം നടന്നു, അത് ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും വിഡി – മോഡി എന്ന ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

എവിടെ പോയാലും ചോദ്യങ്ങളുമായി വരും. അതിനിടെ മുഖത്ത് മൈക്കി ഇടിച്ചു. താൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ നടന്ന് ചോദിക്കണമെന്നില്ല. സമയമാവുമ്പോൾ വാർത്താ സമ്മേളനം വിളിച്ച് പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com