"നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം"; പഴവങ്ങാടിയിൽ ഫ്ലക്സ് ബോർഡ്

നേരത്തെ മലപ്പുറത്തും വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർ‌ഡുകൾ ഉയർന്നിരുന്നു
vd satheesan cm flex kannur

"നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം"; പഴവങ്ങാടിയിൽ ഫ്ലക്സ് ബോർഡ്

Updated on

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് കണ്ണൂർ പഴവങ്ങാടിയിൽ ഫ്ലക്സ് ബോർഡ്. "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ‌ ജനങ്ങളെ നയിക്കട്ടെ" എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. മാടായി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ മലപ്പുറത്തും വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർ‌ഡുകൾ ഉയർന്നിരുന്നു. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ ഉയരുന്നത്.

logo
Metro Vaartha
www.metrovaartha.com