എഐസിസി നിർദേശത്തിന് പുല്ലുവില: പ്രകോപനവുമായി വീണ്ടും വിഡി ക്യാംപ്

വി.ഡി. സതീശനായി സോഷ്യൽ മീഡിയയിൽ വീണ്ടും പെയ്ഡ് പ്രമോഷൻ
V.D. Satheesan gets paid promotion on social media again

വി.ഡി. സതീശൻ

Updated on

മലയാളത്തിലെ പ്രമുഖ സ്വകാര്യ ചാനലിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ഇത്തവണ പെയ്ഡ് പ്രമോഷൻ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഡൽഹിയിലെ ചർച്ചയിൽ ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്ന് എഐസിസി കർശന നിർദേശം നൽകിയിരുന്നു. അതിന് പുല്ലുവില കൊടുത്തു കൊണ്ടാണ് വീഡിയോ ക്യാംപ് പെയ്ഡ് പ്രെമോഷൻ നൽകിയത്.

സ്വകാര്യ ചാനലിന്‍റെ യൂട്യൂബ്, മറ്റ് സാമൂഹ്യ പേജുകൾ എന്നിവയിൽ മുഖ്യമന്ത്രി പദവിയിൽ വിഡി , കെസി ,ആർസി ഈ മൂന്നുപേരിൽ ആരെ തെരഞ്ഞെടുക്കും എന്ന തരത്തിൽ മൂന്നു നേതാക്കളുടെയും പോസ്റ്റർ വെച്ച് വോട്ടിങ് നടത്തിയാണ് പെയ്ഡ് പ്രമോഷൻ നടത്തുന്നത്.

നേരത്തെ ചാനലുമായി സമയം നിശ്ചയിച്ച ശേഷമാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. അതിലേക്ക് കാശുകൊടുത്ത് ഏജൻസികളെ വെച്ച് താഴെ വി.ഡി. സതീശൻ എന്ന കമന്‍റ് ചെയ്യിക്കുന്നതാണ് പ്രമോഷൻ രീതി

logo
Metro Vaartha
www.metrovaartha.com