

വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വിക്കിപീഡിയയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പേജ് ആരോ എഡിറ്റ് ചെയ്തു. വി.ഡി. സതീശൻ കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രി എന്നാണ് തിരുത്തിയത്.
2026 മേയ് 4 ന് ചുമതലയേറ്റു എന്നും പറയുന്നു. പിന്നാലെ ഇതേ അക്കൗണ്ടിൽ ന്ന് അദ്ദേഹത്തിന്‍റെ പേജ് വീണ്ടും എഡിറ്റ് ചെയ്തിട്ടുണ്ട്. പഴയത് പോലെ പ്രതിപക്ഷ നേതാവ് എന്ന് മാത്രമാണ് തിരുത്തിയത്. ചുമതലയേറ്റത് 2026 മേയ് 4 എന്നത് തിരുത്തിയിരുന്നില്ല. അൽപസമയത്തിന് ശേഷമാണ് വീണ്ടും തിരുത്തി തീയതി ശരിയാക്കിയിട്ടുണ്ട്.