ശ്രേഷ്ഠബാവ പുരസ്‌കാരം മമ്മൂട്ടിക്കു സമ്മാനിച്ചു

സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രേഷ്ഠബാവാ പുരസ്‌കാരം നല്‍കുന്നത്
VD Satheesan presents Sreshta Bava award to Mammootty

മുഖ്യമന്ത്രി വി.ഡി. സതീശൻ നടൻ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം സമ്മാനിക്കുന്നു.

MV

Updated on: 

കോലഞ്ചേരി: കാലം ചെയ്തശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സ്മരണാർഥം ഏര്‍പ്പെടുത്തിയ ശ്രേഷ്ഠബാവാ പുരസ്‌കാരം മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിക്ക് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. സമൂഹത്തിന്‍റെ നന്മയ്ക്കും പുരോഗതിക്കും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രേഷ്ഠബാവാ പുരസ്‌കാരം നല്‍കുന്നത്.

മമ്മൂട്ടിയുടെ കലാ ജീവിതത്തിലെ വലിയനേട്ടങ്ങളില്‍ നിന്നു വേറിട്ട് സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കു വേണ്ടി നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ,ആരോഗ്യ സാമൂഹിക പ്രവര്‍ത്തനങ്ങ ള്‍അദ്ഭുതാവഹമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ആരോഗ്യപരവുംവിദ്യാഭ്യാസപരവുമായ ഉന്നമനത്തിനു വേണ്ടി അദ്ദേഹം നേതൃത്വം കൊടുത്ത് കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടഷന്‍ നടത്തിവരുന്നു.

നിര്‍ധനരായ പിന്നാക്കം നില്‍ക്കുന്ന ഹൃദ്രോഗികളായ കുട്ടികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്ന ഹൃദയസ്പര്‍ശം പദ്ധതിയും ഭരത് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസസഹായം, മാതാപിതാക്കള്‍ നഷ്ടപ്പെട്ടതും രോഗാവസ്ഥയിലുമുള്ള കുട്ടികളുടെ ഉന്നമനം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവയ്ക്കുള്ള പദ്ധതികളും അദ്ദേഹം നടപ്പാക്കുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള മയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണവും, അതിന് സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് ഹെല്‍പ്പ് ലൈൻ സേവനങ്ങളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. നിരവധി ആദിവാസി ക്ഷേമപദ്ധതികളും, അവര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നടപ്പിലാക്കുന്നുണ്ട്.

ശ്രേഷ്ഠബാവാ പുരസ്‌കാരം 2024-ല്‍ ആരംഭിച്ചത്. പ്രഥമപുരസ്കാരം എസ്. സോമനാഥിനും, കഴിഞ്ഞ വര്‍ഷം മലങ്കര കത്തോലിക്ക സഭയുടെ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവായ്ക്കും ലഭിച്ചു.