

വി.ഡി. സതീശൻ
file image
ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വോട്ടിങ് ശതമാനം യുഡിഎഫിന് അനുകൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗൾഫ് മേഖലയിൽ നിന്നു കൂടി ആളുകൾ എത്തിയിരുന്നെങ്കിൽ വോട്ടിങ് ശതമാനം ഇതിനും മുകളിലാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു ആലുവയിൽ മാധ്യമങ്ങളോടു പറഞ്ഞു.
മികച്ച രീതിയിൽ യുഡിഎഫ് വർക്ക് ചെയ്തു. താൻ കണ്ട 35 വർഷത്തിനിടയിലെ മികച്ച പ്രവർത്തനമാണ് ഇത്, സമൂഹത്തിലെ ഒട്ടനവധി മേഖലകളിൽ നിന്നും യുഡിഎഫിന് പിന്തുണ ലഭിച്ചു. യുഡിഎഫിൽ നിന്ന് അകന്നു പോയവർ ശക്തമായി തിരിച്ചുവന്നു, ഇതിനുവേണ്ടി ഞങ്ങൾ ആത്മാർഥമായി പ്രവർത്തിച്ചിരുന്നു.
ഏത് കേഡർ പാർട്ടിയെയും തോൽപ്പിക്കാൻ കഴിയുന്ന രീതിയിൽ യുഡിഎഫിനും വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്ന് തെളിയിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ യുഡിഎഫിന് ക്ലീൻ സ്വീപ് ലഭിക്കുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ അഞ്ചു ജില്ലകൾ ആയിരിക്കും യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുന്നത്, 43 സീറ്റുകൾ ഇവിടെനിന്ന് പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രിയുടെ ബോർഡുകൾ കൂടുതൽ വച്ചത് യുഡിഎഫിന് ഗുണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമിതമായ പ്രചരണം സർക്കാർ ചെലവിൽ നടത്തി എന്ന് ബോധ്യം ജനങ്ങൾക്കുണ്ട്. തൃശൂർ ജില്ലയിൽ അമിത വിശ്വാസമില്ലെന്നും, അൽപ്പം വ്യത്യാസമുണ്ടാകുമെന്നേ പറയുന്നുള്ളൂ സതീശൻ വ്യക്തമാക്കി.
അതേസമയം, ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.