സവർക്കറെ ഉൾപ്പെടുത്തിയ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

ഓഗസ്റ്റ് ആറിനു നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദ ചോദ്യം ഉയർന്നത്
vd savarkar quiz question controversy high court stays teacher suspension

സവർക്കറെ ഉൾപ്പെടുത്തിയുള്ള വിവാദ ചോദ്യാവലി; അധ‍്യാപകന്‍റെ സസ്പെൻ‌ഷൻ സ്റ്റേ ചെയ്തു

kerala High Court

Updated on

കൊച്ചി: സ്കൂൾ‌ ഫ്രീഡം ക്വിസിൽ വി.ഡി. സർക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യം തയാറാക്കിയ അധ്യാപകന്‍റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർഗോഡ് പള്ളത്തടുക്ക എ.യു.പി. സ്കൂളിലെ അധ്യാപകൻ കെ. ഗുരുപ്രസാദിന്‍റെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി.

ഓഗസ്റ്റ് ആറിനു നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദ ചോദ്യം ഉയർന്നത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും അധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യവും അതിന്‍റെ ഉത്തരവുമായി വിവാദത്തിന് കാരണം. അധ്യാപകർക്ക് നൽകിയ ഉത്തര സൂചികയിൽ ഈ ചോദ്യത്തിന്‍റെ ഉത്തരം വി.ഡി. സവർക്കർ എന്നാണ് രേഖപ്പെടുത്തിയത്.

അധ‍്യാപകന് സംഘപരിവാർ ബന്ധമുണ്ടെന്ന് ഇതിനു പിന്നാലെ ആരോപണം ഉയർന്നിരുന്നു. പൊതുവിദ‍്യാഭ‍്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പൊതുവിദ‍്യാഭ‍്യാസ ഡയറക്റ്ററാണ് അധ‍്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com