
വേടൻ
file image
കൊച്ചി: യുവഡോക്റ്ററെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്ന് റാപ്പർ വേടന്‍. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു. വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും വേടന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. പരാതിക്കാരിയുമായുള്ള ബന്ധമോ സാമ്പത്തിക ഇടപാടുകളോ വേടന്‍ നിഷേധിച്ചിട്ടില്ല.
എന്നാൽ, വേടന് ജാമ്യം നൽകുന്നതിനെ യുവ ഡോക്റ്റർ എതിർത്തു. താൻ മാത്രമല്ല പീഡനത്തിനിരയായത്. വേടനെതിരേ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തുണ്ടെന്നും പരാതിക്കാരി പറഞ്ഞു. നിരവധി പേരെ ഇയാള്‍ സ്വഭാവ വൈകൃതത്തിലൂടെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.