ലഹരി നന്നല്ലെന്ന് വേടൻ വീണ്ടും

തിരുത്താനുള്ള ശ്രമത്തിലാണ്, നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ
Rapper Vedan speaks to media persons after getting bail

ജാമ്യം ലഭിച്ച് പുറത്തുവന്ന ശേഷം വേടൻ മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നു

Updated on

കൊച്ചി: ലഹരി മരുന്ന് ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും നല്ല ശീലങ്ങളല്ലെന്ന് റാപ്പർ വേടൻ വീണ്ടും. തന്നെ കേൾക്കുന്നവർ ആ വഴി സ്വീകരിക്കരുതെന്നും മാധ്യമങ്ങൾക്കു മുന്നിൽ വേടൻ പറഞ്ഞു.

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിനു ശേഷമാണ് പ്രതികരണം. ''(സ്വയം) തിരുത്താനുള്ള ശ്രമത്തിലാണ്, നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ'', വേടൻ കൂട്ടിച്ചേർത്തു.

എനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ചേട്ടനോട് ദയവായി ക്ഷമിക്കണം. പോയിട്ടു വരാം മക്കളേ- വേടൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com