വേടന്‍റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർ ആശുപത്രിയിൽ

കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
vedans music programmes many peoples hospitalised

വേടന്‍റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും

Updated on

കാസർ‌ഗോഡ്: കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്‍റെ സം​ഗീതപരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബേക്കൽ ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് വേടന്‍റെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്.

എന്നാൽ ഒന്നരമണിക്കൂര്‍ വൈകിയാണ് പരിപാടി ആരംഭിച്ചത്.

ഈ സമയത്തിനകം തന്നെ നിരവധി ആളുകള്‍ ഇങ്ങോട്ടേക്ക് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയതായാണ് വിവരം. മുന്നിലെത്താനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പരുക്ക് സാരമുള്ളതല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com