മാസപ്പടിക്കേസ്: വീണ ഇഡിക്കു മുന്നിൽ ഹാജരായി

കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് തയാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്.
Veena appears before ED

വീണ വിജയൻ

Updated on

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്‍റെ മകൾ ടി. വീണ ഇഡിക്കു മുന്നിൽ ഹാജരായി. രണ്ടാം തവണയാണ് വീണ നേരിട്ട് ഇഡിക്കു മുന്നിൽ ഹാജരാകുന്നത്. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് തയാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. ഈ രേഖകൾ കൂടി അടിസ്ഥാനമാക്കിയായിരിക്കും ഇഡി വീണയെ വീണ്ടും ചോദ്യം ചെയ്യുക.

കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ നിർദേശപ്രകാരമാണ് പ്രധാന രേഖകൾ ഇഡിക്ക് കൈമാറിയത്.

നേരത്തെ വീണയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com