മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ച കേസ്, തുടരന്വേഷണത്തിന് തീരുമാനം

എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുക
veena george attack case reinvestigate

മന്ത്രി വീണ ജോർജ് കഴുത്തിന് പരുക്കേറ്റ ശേഷം.

File image

Updated on

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി നിർദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് തിങ്കളാഴ്ച ഇറക്കും.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ചുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് വിവാദസംഭവമുണ്ടായത്. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. തുടർന്ന് കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ചയിലധികം ജയിലിൽ അടക്കുകയായിരുന്നു.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജ് മൊഴി നൽകുകയായിരുന്നു. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com