കെനിയയിൽ വിനോദയാത്രാ സംഘത്തിന്‍റെ വാഹനം മറിഞ്ഞു; പിഞ്ചു കുഞ്ഞ് ഉൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു

27 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Vehicle accident during tour at Kenya, 5 Malayali's die

കെനിയയിൽ വിനോദയാത്രാ സംഘത്തിന്‍റെ വാഹനം മറിഞ്ഞു; പിഞ്ചു കുഞ്ഞ് ഉൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു

Updated on

ദോഹ: കെനിയയിൽ വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 5 മലയാളികൾ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ(41), ടൈറ (8)തിരുവല്ല സ്വദേശി ഗീത ഷോജി ഐസക് (58),‌ ജസ്ന കുറ്റിക്കാട്ടുചാലിൽ (29) 18 മാസം പ്രായമുള്ള റൂഹി മെഹ്റിൽ മുഹമ്മദ് എന്നിവരാണ് മരിച്ചത്. കനത്ത മഴയാണ് അപകടത്തിന് വഴി വച്ചത്.

വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് വാഹനം നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. 27 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. 14 മലയാളികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൂടാതെ കർണാടക, ഗോവൻ സ്വദേശികളുമുണ്ടായിരുന്നു. ‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com