

വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സിപിഐ ക്കെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം. ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവർ അടക്കമുള്ള പിന്നാക്കസമുദായമാണ്. സിപിഐയുടെ നവനേതാക്കൾക്ക് ഈ ബോധ്യമില്ല. താനുമായുള്ള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്ന സിപിഐക്കാർ മൂഢസ്വർഗത്തിലാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവുമാണുള്ളത്. അദ്ദേഹത്തിനൊപ്പം കാറിൽ സഞ്ചരിച്ചാൽ എന്താണ് സംഭവിക്കുക. ആ സംഭവത്തെ രാജ്യദ്രോഹമെന്ന പോലെ വരുത്തിത്തീർക്കാനാണ് ശ്രമം.
ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗമായോ ആയിരുന്നുവെങ്കിൽ ഇത്തരം ചർച്ചകളുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച് സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഉണ്ടായ ഭിന്നത തുടരുകയാണ്.