കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്
vellappally-natesan-microfinance-case-high-court-criticism

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

kerala High Court

Updated on

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.

അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്.

കളിയാക്കരുതെന്നാണ് പറഞ്ഞ കോടതി പുതിയ അന്വേഷണ സംഘത്തെ വയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എസ്പി എസ്. ശശിധരന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റുന്നത് ആലോചിക്കണമെന്നാണ് ഹൈക്കോടതി ബെഞ്ച് വാക്കാൽ‌ പരാമർശിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശശിധരൻ അന്വേഷണം പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

2016ൽ വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് ആരോപണം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com