ശരിയല്ലെന്ന് എൻഎസ്എസ്; മന്നം സമാധിയിയിലെ പുഷ്പാർച്ചന റദ്ദാക്കി ഉപരാഷ്‌ട്രപതി

പുതിയ ഷെഡ്യൂളിൽ മന്നം സമാധിയിലെ പുഷ്പാർച്ചന ഉൾപ്പെടുത്തിയിട്ടില്ല.
Vice President cancels floral tributes at Mannam Samadhi

സി.പി. രാധാകൃഷ്ണൻ.

Updated on

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ മന്നം സമാധി സന്ദർശിക്കുന്നത് ശരിയല്ലെന്ന് നിലപാടുമായി എൻഎസ്എസ്. ഇതേത്തുടർന്ന് ഉപരാഷ്‌ട്രപതി യാത്രാ ഷെഡ്യൂൾ തിരുത്തി. ചങ്ങനാശേരി കോളെജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്.

ശനിയാഴ്ച വൈകിട്ട് രണ്ടരയ്ക്ക് പെരുന്നയിലെ കോളെജ് ഗ്രൗണ്ടിലെത്തുമെന്നും അവിടെ നിന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളെജിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു ആദ്യം നൽകിയ ഷെഡ്യൂൾ. എന്നാൽ പുതിയ ഷെഡ്യൂളിൽ മന്നം സമാധിയിലെ പുഷ്പാർച്ചന ഉൾപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ഉപരാഷ്‌ട്രപതി മന്നം സമാധി സന്ദർശിക്കുന്നത് ശരിയല്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ബുദ്ധിമുട്ടാണ്ടാക്കുമെന്നുമാണ് എൻഎസ്എസ് നിലപാട്. വിഷയത്തിൽ ചർച്ച തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com