ഓപ്പറേഷന്‍ അപ്പറ്റൈറ്റ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

67 ഭക്ഷ്യ സുരക്ഷാ ഓഫിസുകളിലാണ് എന്ന പേരില്‍ മിന്നൽ പരിശോധന നടത്തുന്നത്.
ഓപ്പറേഷന്‍ അപ്പറ്റൈറ്റ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
ഓപ്പറേഷന്‍ അപ്പറ്റൈറ്റ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന
Updated on

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ ഓഫിസുകളിലും, 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫിസുകളിലുമുൾപ്പെടെ 67 ഭക്ഷ്യ സുരക്ഷാ ഓഫിസുകളിലാണ് ഓപ്പറേഷന്‍ അപ്പറ്റൈറ്റ് എന്ന പേരില്‍ മിന്നൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, മറ്റു ഭക്ഷ്യ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായും, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപ്പൂർവം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്നും ഒഴിവാക്കുന്നതായും പരാതികള്‍ ലഭിച്ചിരുന്നു.

സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിങ് സംവിധാനം ചില സ്ഥലങ്ങളിൽ അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചു.

ഇവയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിന്‍റെ ഉത്തരവ് പ്രകാരം മിന്നല്‍ പരിശോധന ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com