രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ

 Vijay-Ramesh Chennithala meet

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്

Updated on

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യെ നേരിൽ കണ്ട് കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച ചെന്നൈയിലെ ചീഫ് സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ വിവരം വിജയ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രമേശ് ചെന്നിത്തലയ്ക്കൊപ്പമുള്ള ചിത്രവും വിജയ് പങ്കുവച്ചു.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിനു ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ചെന്നൈയിലെത്തി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ എന്ന നിലയിൽ ക്രമസമാധാനപാലനം, സുരക്ഷ തുടങ്ങിയ പൊതുവായ വിഷയങ്ങളിലെ സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നതായാണ് വിവരം.

അതിനിടെ കേരളത്തിലെ ഓപ്പറേഷൻ തൂഫാന് വിജയ് പിന്തുണ പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിൽ എത്തുമെന്നും അറിയിച്ചു. കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസും ലഹരി വിരുദ്ധ പദ്ധതികൾക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.

logo
Metro Vaartha
www.metrovaartha.com