

വിജയ്
തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വരുന്നു. വെള്ളിയാഴ്ച തൃശൂരിൽ എത്തും എന്നാണ് സൂചന. കല്യാൺ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് എത്തുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് ചടങ്ങ്.
തമിഴ്നാട് മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് വിജയ് കേരളത്തിലേക്ക് എത്തുന്നത്. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് അവസാനമായി കേരളത്തിൽ എത്തിയത്.